‘നിങ്ങള്‍ ജയിലിലടക്കൂ,ആശയലോകത്ത് ഞാന്‍ സ്വതന്ത്രനാണ്;ചന്ദ്രശേഖര്‍ ആസാദ്

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ചന്ദ്രശേഖര്‍ ആസാദ്. ആശുപത്രിയില്‍ നിന്നും എഴുതിയ കത്തിലാണ് സമരത്തിന് പൂര്‍ണപിന്തുണ അറിയിച്ചത്.

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം മനുഷ്യത്വരഹിതമാണെന്നും അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് കത്തില്‍ ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാവുന്നത്. ഡിസംബര്‍ 21ന് കസ്റ്റഡിയിലെടുത്ത ആസാദിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു.

താന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും ആശയലോകത്ത് താന്‍ സ്വതന്ത്രനാണെന്നും തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.തീഹാര്‍ ജയിലായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച പലരും ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ കനത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.പിന്നാലെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

SHARE