യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹിയില്‍ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മൃതദേഹം പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് ബസ് സ്റ്റാന്‍ഡില്‍ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

30 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന യുവതിയുടെ മൃതദേഹത്തില്‍ പരിക്കുകളില്ലെന്നും വസ്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

SHARE