കൊല്ലത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കുണ്ടറ മുളവനയില്‍ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃതി (25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വൈശാഖ് ഒളിവിലാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൃതിയുടെ അമ്മയാണ് കിടപ്പുമുറിയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരികരിച്ചു. ഭര്‍ത്താവ് വൈശാഖ് കൃതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു

SHARE