ട്രെയിന്‍ കാത്തുനിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ സ്‌റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേര്‍ അറസ്റ്റിലായി.

മധ്യപ്രദേശിലെ പാറ്റ്‌ന സ്വദേശിയായ യുവതി നാട്ടിലേക്ക് പോകാനായി അര്‍ധരാത്രിയോടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു. പ്ലാറ്റ് ഫോമിന്റെ ആള്‍ത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്‌റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്‌കര്‍,സിദ്ദാര്‍ഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ പോയതോടെ തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയില്‍ വീട്ടു ജോലി ചെയ്യുന്ന യുവതിക്ക് രണ്ട് മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് യുവതിയുടെ ഭര്‍ത്താവ് മരിച്ചു.

SHARE