പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു: യുവാവ് തൂങ്ങിമരിച്ചു

കല്‍പ്പറ്റ: സര്‍ക്കാരിന്റെ രണ്ടു ലക്ഷം വീടുകള്‍ നല്‍കിയെന്ന വാദം നിലനില്‍ക്കെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കവല മൂഞ്ഞനാലില്‍ സനലിനെ(42)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം.

ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തില്‍ സനലിന്റെ വീട് തകര്‍ന്ന് പോയിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട സനലും കുടുംബവും സഹായം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.

SHARE