വാഹനത്തിന് സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

വാഹനത്തിന് സൈഡ് നല്‍കാത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ആഴാകുളത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.

ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൊഴിച്ചല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനു(26)വിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നരം 7.30ഓടെയാണ് വിഴിഞ്ഞം ആഴാകുളത്ത് വച്ചാണ് സംഭവം.

SHARE