കോഴിക്കോട്ട് യുവനടിയെ അപമാനിച്ച സംഭവം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കം ചേലാംകുന്ന് സ്വദേശി മനു അര്‍ജുനാണ് (21) പൊലീസ് പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാണ് മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ മനുവിനെ വീട്ടില്‍ നിന്ന് പിടികൂടിയത്. തിങ്കളാഴ്ച മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യുവാവ് നടിയെ അപമാനിച്ചത്.

വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ഉദ്ഘാടനചടങ്ങിനു ശേഷം മുക്കം പൊലീസ് സ്റ്റേഷനിലെത്തി നടി നേരിട്ട് പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായ പ്രതി ഫോണില്‍ നടിയോട് മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയച്ചു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

SHARE