ദശ ദിന രക്ത ദാന കാമ്പയിനുമായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്

മെഡിക്കല്‍ കോളേജ്: കൊറോണ കാലത്ത് രക്തം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്ന രോഗികള്‍ക്ക് സാന്ത്വനമേകി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച ദശ ദിന രക്ത ദാന കാമ്പയിന്റെ ഭാഗമായി നൂറോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. ഏപ്രില്‍ ഒന്നു മുതല്‍ പതിനൊന്ന് വരെ സംഘടിപ്പിച്ച കാമ്പയിനില്‍ ഓരോ ദിവസവും പത്തോളം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രക്തം നല്‍കി ഉദ്ഘാടനം ചെയ്ത ആദ്യ ദിവസം നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളും മേല്‍ കമ്മറ്റി പ്രതിനിധികളും രക്ത ദാനത്തില്‍ പങ്കാളികളായി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജക മണ്ഡലം എം എസ് എഫ് കമ്മറ്റിയും, പെരുവയല്‍, ഒളവണ്ണ, പെരുമണ്ണ, കുന്ദമംഗലം, മാവൂര്‍, ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റികളും അവസാന ദിനത്തില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. രക്തം ദാനം ചെയ്ത വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ബ്ലഡ് ഡൊണേഷന്‍ സര്‍ട്ടിഫിക്കറ്റ് വൈറ്റ് ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍ ഷഫീക്ക് വാച്ചാല്‍ വിതരണം ചെയ്തു.

ക്യാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ സലീം കുറ്റിക്കാട്ടൂര്‍, ടിപിഎം സാദിഖ് യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ കുഞ്ഞിമരക്കാര്‍മലയമ്മ, ഐ സല്‍മാന്‍, നൗഷാദ് സി, കെ പി സൈഫുദ്ധിന്‍, യു എ ഗഫൂര്‍, അഡ്വ. ജുനൈദ് ടി പി, സിറാജ് ഇ, എന്‍ എ അസീസ്, ഷാക്കിര്‍ കുറ്റിക്കടവ്, ശിഹാബ് എം ടി, ഹാരിസ് പെരിങ്ങളം, അഫ്‌സല്‍ ടി, നിസാര്‍ പെരുമണ്ണ, സിദ്ധീഖ് തെക്കയില്‍, ഷമീല്‍ പന്തീര്‍പാടം, മുര്‍ത്താസ് കുറ്റിക്കടവ്, റഹൂഫ് മലയമ്മ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, മുനീര്‍ ഊര്‍ക്കടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിസന്ധി ഘട്ടത്തിലും രക്തദാനത്തിന് സന്നദ്ധരായ മുഴുവന്‍ പ്രവര്‍ത്തകരെയും ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പഞ്ചായത്ത്, ശാഖ യൂത്ത് ലീഗ് കമ്മിറ്റികളെയും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെയും നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ് ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിഖ് എന്നിവര്‍ അഭിനന്ദിച്ചു.

SHARE