ഹെലികോപ്റ്റര്‍ ഭ്രമം മാറാത്ത മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ ഹെലികോപ്റ്റര്‍ പറത്തല്‍ സംഘടിപ്പിച്ചു

കുന്ദമംഗലം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ഹെലികോപ്റ്റര്‍ പറത്തല്‍ സംഘടിപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്. നേരത്തെയും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്കിടെ തുക കൈമാറിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

എം എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് എ പി പ്രതിഷേധം പറത്തല്‍ ഉദ്ഘാടനം ചെയ്തു. നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ്, ജനറല്‍ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്,ട്രഷറര്‍ കുഞ്ഞിമരക്കാര്‍മലയമ്മ ,വൈസ് പ്രസിഡന്റ് ഐ സല്‍മാന്‍, എപി സലീം, നൗഷാദ് സി, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്,അഡ്വ. ടി പി ജുനൈദ് എന്‍ എ അസീസ്, സി എം മുഹാദ്, സിദ്ധീഖ് തെക്കയില്‍, മുര്‍ത്താസ് കെ എം, നിസാര്‍ പെരുമണ്ണ,അബൂബക്കര്‍ ഒളവണ്ണ, ശിഹാബ് എം ടി, നിയാസ് കള്ളന്‍തോട്, ഹാരിസ് പെരിങ്ങൊളം, റിയാസ് പുത്തൂര്‍മഠം, ശമീല്‍ കെ കെ, ഹബീബ് ചെറൂപ്പ, അഫ്‌സല്‍ ഒളവണ്ണ , റസാഖ് പുള്ളന്നൂര്‍ തുടങ്ങിയ ഒട്ടേറെ യൂത്ത് ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി

SHARE