സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഇസ്‌ലാമിക് മതപ്രഭാഷകന്‍ ഡോ.സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലും പൂനെയിലുമുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. ഇതു മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്നത്. ഇതുവരെ 50.49 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സാക്കിര്‍ നായിക് നിലവില്‍ മലേഷ്യയിലാണ് കഴിയുന്നത്.

SHARE