രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 44 പൈസയായി വര്‍ധിച്ചു. ഡീസലിന് 97 രൂപ 48 പൈസയാണ് രൂപയായി. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വില കൂട്ടുന്നത്.