ടോക്യോ: കോവിഡ് മഹാമാരി മൂലം മാറ്റിവെച്ച ടോേക്യാ ഒളിമ്പിക്‌സ് 2021ല്‍തന്നെ നടക്കുമെന്ന് ടോക്യോ ഗവര്‍ണര്‍ യുറികോ കോയ്കി. ലോകത്തെ എക്യത്തിന്റെയും കോവിഡിനെതിരായ ചെറുത്തുനില്‍പിന്റെയും പ്രതീകമായി മുന്‍നിശ്ചയപ്രകാരം ഒളിമ്പിക്‌സ് സംഘാടനവുമായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിലാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചത്. അതേസമയം, ജപ്പാനിലെ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ കൂടുതല്‍ പേരും ഒളിമ്പിക്‌സ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.