ചെന്നൈ: എം എസ് ധോണിക്ക് പിന്നാലെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. മഹിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് താനും വിരമിക്കുന്നതായി റെയ്‌ന ആരാധകരെ അറിയിച്ചത്. എന്നാല്‍ വരുന്ന ഐപിഎല്ലില്‍ ഇരുവരും ഒരുമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കും.

മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്‌ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്‌ന.