പാരീസ്: ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളിലൊന്നായ നെതര്‍ലന്‍ഡ്‌സിന് (പഴയ ഹോളണ്ട്) ഇത്തവണ ലോകകപ്പ് യോഗ്യത എന്ന കടമ്പ കടക്കാനായേക്കില്ല. നിര്‍ണായക മത്സരത്തില്‍ മുന്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് എതിരില്ലാത്ത നാലു ഗോളിന് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങിയതോടെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലായിട്ടുണ്ട്. ഫ്രാന്‍സിനു വേണ്ടി 14-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍, 73, 88 മിനിറ്റുകളില്‍ ലെമാര്‍, 90-ാം മിനിറ്റില്‍ എംബാപ്പെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്തേക്ക് കയറി. അതേ സമയം ഗ്രൂപ്പില്‍ ഒന്നാമതായിരുന്ന സ്വീഡനെ ബള്‍ഗേറിയ 3-2ന് അട്ടിമറിച്ചു. മാനലോവ്, കോസ്റ്റാഡിനോവ്, ചോചേവ് എന്നിവര്‍ ബള്‍ഗേറിയക്കു വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ ലസ്റ്റിഗ്, മാര്‍കസ് ബര്‍ഗ് എന്നിവരാണ് സ്വീഡനു വേണ്ടി ഗോള്‍ നേടിയത്. 13 പോയിന്റുമായി സ്വീഡന്‍ രണ്ടാമതും 12 പോയിന്റുമായി ബള്‍ഗേറിയ മൂന്നാമതുമാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ലക്‌സംബര്‍ഗ് ഏകപക്ഷീയമായ ഒരു ഗോളിന് ബെലാറസിനെ തോല്‍പിച്ചു.
പുളി ഓറഞ്ചിന്

Be the first to write a comment.