തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇളയ സഹോദരന്‍ അബൂബക്കര്‍ (അബു- 92) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനു ബഷീറിന്റെ കുടുംബവീടായ തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപത്തെ പുത്തന്‍ കാഞ്ഞൂര്‍ വീട്ടിലായിരുന്നു അന്ത്യം. ‘പാത്തുമ്മയുടെ ആടി’ലെ ‘നൂലന്‍ അബു’ എന്ന കഥാപാത്രമടക്കം നിരവധി ബഷീര്‍ കഥകളില്‍ പരാമര്‍ശിക്കപ്പെടുന്ന അബു ബഷീറിനെപ്പോലെ മലയാളികള്‍ക്ക് സുപരിചിതനാണ്. ഖബറടക്കം തലയോലപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ഭാര്യ: പരേതയായ സുഹറ. മക്കള്‍: ജുമൈല, പി.എ. അന്‍വര്‍, റസിയ, പി.എ. ഷാജി. മരുമക്കള്‍ – പി.എ. മജീദ് (ഈരാറ്റുപേട്ട), ലൈല (ചേര്‍ത്തല), മജീദ് (മറവന്‍തുരുത്ത്) പി.കെ. പരീക്കുട്ടി, നെജിദ (കോട്ടയം).