Connect with us

Cricket

ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും

Published

on

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാലാവധി ഒഴിയാന്‍ സൗരവ് ഗാംഗുലി നിര്‍ബന്ധിതനാവുന്നത്. ബിസിസിഐ നിയമപ്രകാരം ആറ് വര്‍ഷം ബിസിസിഐ ഭാരവാഹിയായി പ്രവര്‍ത്തിച്ചാല്‍ തുടര്‍ന്ന് മൂന്ന് വര്‍ഷം ബിസിസിഐ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഈ നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ട് ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. നിലവില്‍ ബിസിസിഐ സെക്രട്ടറി ജെ ഷായുടെ കാലാവധിയും കഴിഞ്ഞ മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. സുപ്രീം കോടതില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് സൗരവ് ഗാംഗുലിയും ബിസിസിഐയും പ്രതീക്ഷിക്കുന്നത്.

Cricket

ഇന്ത്യക്ക് വമ്പന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു

Published

on

ഏകദിനത്തിന് പുറമെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. 168 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങില്‍ 17 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്ത് ബൗളിങ്ങിലും മിന്നി കളിയില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 12.1 ഓവറില്‍ എല്ലാ ബാറ്റര്‍മാരെയും ഇന്ത്യ എറിഞ്ഞിട്ടു. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവികളുടെ ടോപ് സ്‌കോറര്‍. വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലെ തിരിച്ചടിയേല്‍ക്കുകയായിരുന്നു.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഫിന്‍ അലനെ പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചു പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാല് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ ബോര്‍ഡില്‍ മാറ്റം വരും മുമ്ബ് ഡെവണ്‍ കോണ്‍വെയും മടങ്ങി. ഇത്തവണ അര്‍ഷ്ദീപിന്റെ പന്തില്‍ പാണ്ഡ്യക്കായിരുന്നു ക്യാച്ച്.

ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും സന്ദര്‍ശകരുടെ അടുത്ത വിക്കറ്റും വീണു. അര്‍ഷ്ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ക്യാച്ച്. വൈകാതെ െഗ്ലന്‍ ഫിലിപ്‌സും പവലിയനിലേക്ക് മടങ്ങി. പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചായിരുന്നു മടക്കം.

അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഏഴ് റണ്‍സ് മാത്രമാണ്. അടുത്തത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലികിന്റെ ഊഴമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ബ്രേസ് വെല്ലിന്റെ കുറ്റി ഉമ്രാന്‍ തെറിപ്പിച്ചു. ഇതോടെ അഞ്ചിന് 21 എന്ന പരിതാപകരമായ നിലയിലായി ന്യൂസിലാന്‍ഡ്. കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ചു നിന്നത് ഡാറില്‍ മിച്ചല്‍ (33), മാത്രമാണ്. ഒരു റണ്‍സുമായി െബ്ലയര്‍ ടിക്‌നര്‍ ആണ് മിച്ചലിനൊപ്പം ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ ത്രിപാഠി മികച്ച പിന്തുണ നല്‍കി.

 

 

Continue Reading

Cricket

ഗില്ലിന് അര്‍ധസെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു

Published

on

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു. 14 ഓവറില്‍ മൂന്നിന് 144 എന്ന നിലയിലാണ് ആതിഥയര്‍. അര്‍ധസെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും (41 പന്തില്‍ പുറത്താകാതെ 61), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (അഞ്ച് പന്തില്‍ 10) ക്രീസില്‍.

മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍.ബി.ഡബ്ലുവില്‍ കുടുങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. ശേഷമായിരുന്നു ഗില്‍-ത്രിപാഠി ഷോ. ത്രിപാഠി 22 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത് ഇഷ് സോധിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിക്കാരന്‍ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ടിക്നറുടെ പന്തില്‍ ബ്രേസ് വെല്‍ പിടിച്ച്‌ പുറത്താവുകയായിരുന്നു.

ഇരു ടീമും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക. ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളര്‍ ഉമ്രാന്‍ മാലികിന് അവസരം നല്‍കി. ന്യൂസിലാന്‍ഡ് നിരയില്‍ ബെന്‍ ലിസ്റ്റര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി.

Continue Reading

Cricket

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ടൈറ്റസ് സധു കളിയിലെ താരം

ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി

Published

on

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കി ഇന്ത്യ 17.1 ഓവറില്‍ വിജയത്തിലെത്തി. നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് നേടീയ ടൈറ്റസ് സധുവാണ് കളിയിലെ മിന്നുംതാരം. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.

Continue Reading

Trending