മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്കാണ്. പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും ഒന്നര വര്‍ഷം കൊണ്ടു തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ച സര്‍ക്കാറാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുന്നു. സര്‍ക്കാറോ ബന്ധപ്പെട്ട മന്ത്രിമാരോ പക്ഷേ അതു അറിഞ്ഞ മട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കുതിച്ചു പാഞ്ഞിരുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. നാടുനീളെ ആക്രമവും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടവും പിടിച്ചു പറിയും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളുമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും പിച്ചിചീന്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രിയില്‍ സാരിടുത്ത് പുറത്തിറങ്ങിയാല്‍ ഇവിടുത്തെ സ്ത്രീ സുരക്ഷ എന്താമെന്ന് മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു.