Connect with us

More

മിനയില്‍ പാര്‍ത്ത നിര്‍വൃതിയില്‍ ഹാജിമാര്‍, വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍

Published

on

 

വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം ഇന്ന് നടക്കും. ഈ വര്‍ഷത്തെ അറഫയിലെ മാനവമഹാ സംഗമത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. നാഥാ, നിന്റെ വിളിക്കുത്തരമേകി ഞാനിതാ എത്തിയിരിക്കുന്നു, ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്…എന്ന മന്ത്രം മാത്രമാണ് ഭക്തിസാന്ദ്രമായ ഹജ്ജിന്റെ കര്‍മ ഭൂമികളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി മിനയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്നലെ രാത്രിയോടെ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ സംഘങ്ങള്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് മിനയില്‍ നിന്നും അറഫ ലക്ഷ്യമാക്കി നീങ്ങുക.
മിനയില്‍ നിന്നും അറഫയിലേക്ക് 14 കിലോമീറ്റര്‍ ദൂരമാണുള്ളത്. 65,000 ഇന്ത്യന്‍ ഹാജിമാര്‍ മെട്രോ വഴിയും അവശേഷിക്കുന്നവര്‍ മുതവ്വിഫിന്റെ വാഹനങ്ങളിലും അറഫയിലേക്ക് പുറപ്പെടും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാര സമയത്തിന് മുമ്പായി ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദൈവസ്മരണയുമായി ഹാജിമാര്‍ സൂര്യാസ്തമയം വരെ അറഫയില്‍ മനമുരുകി പ്രാര്‍ഥനയില്‍ മുഴുകും. ഇരു ഹറമുകളുടെയും പൊതുഭരണകാര്യ പ്രസിഡന്റും മസ്ജിദുല്‍ ഹറാം ഇമാമുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആയിരിക്കും ഇത്തവണയും അറഫ ഖുതുബക്കും നിസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുക. അറഫ സംഗമത്തിനു ശേഷം ഹാജിമാര്‍ ഇന്ന് മുസ്ദലിഫയില്‍ രാപാര്‍ക്കും. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നിര്‍വഹിക്കും.
ഇരു ഹറമുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ കാരണം നാലു വര്‍ഷം വെട്ടിച്ചുരുക്കിയിരുന്ന ഹജ്ജ്ക്വാട്ട എല്ലാ രാജ്യങ്ങള്‍ക്കും പുനഃസ്ഥാപിച്ചു നല്‍കിയതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4,23,914 വിദേശ തീര്‍ഥാടകര്‍ ഇത്തവണ അധികമെത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending