Indepth

അതിസുരക്ഷ നമ്പര്‍ പ്ലേറ്റും മൂന്നാം രജിസ്‌ട്രേഷന്‍ പ്ലേറ്റും എന്താണ്?; അറിഞ്ഞിരിക്കാം ഈ സംവിധാനത്തെക്കുറിച്ച്

By Test User

July 27, 2020

2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജനമ്പറുകളിലുള്ള വാഹനങ്ങള്‍ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് എന്ന ആശയം ഒരുക്കിയത്. 2001ല്‍ ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

അതിസുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി) പ്രത്യേകതകള്‍