Food

ഇത്രയ്ക്ക് പേടിക്കേണ്ടതില്ല ആപ്പിളിലെ മെഴുകിനെ

By Test User

July 31, 2020

ആപ്പിളിലെ മെഴുക് ചുരണ്ടി കാണിച്ച് ഒരു മഹാപരാധം പൊളിച്ചടുക്കുന്ന ഒരു വീഡിയോ ആണ് ഇത്. വാട്സാപ്പിലൂടെ കണ്ട് കണ്ട് കൊതീം മതീം തീർന്ന സാധനമാണ്. ഈ വീഡിയോയിലെ പ്രത്യേകത അത് റിലയൻസ്സിൽ നിന്ന് വാങ്ങിയതാണെന്ന് മാത്രമാണ്. റിലയൻസ്സ് ആകുമ്പൊ ഇഫക്ട് ഒന്നൂടെ കൂടും.

മരത്തിൽ നിന്ന് പറിക്കുമ്പോൾ തന്നെ ആപ്പിളിനു പുറത്ത് ഒരു മെഴുകുണ്ട്. ആപ്പിൾ സീസണാകുമ്പൊ ഈ കറ കൊണ്ട് ചുണ്ടൊക്കെ തടിച്ചു ഇരിക്കുന്ന കുട്ടികളെ ഇവിടെ അമേരിക്കയിൽ കാണാം. നമ്മുടെ നാട്ടിലെ പറങ്കി മാങ്ങ സീസണിൽ പൊള്ളി

തടിച്ച പാടുള്ള കുട്ടികളെ പണ്ട് കണ്ടിരുന്ന ഓർമ്മയില്ലെ. അതു പോലെ. ആപ്പിളിൻറെ പുറത്തും ഇത് പോലൊരു കറയുണ്ട്. മെഴുക് പോലെ ഇരിക്കും. ആപ്പിൾ പറിച്ച് ഒന്ന് ഷർട്ടിൽ അമർത്തി ഉരച്ചാൽ നല്ല തിളങ്ങി വരുന്നതും കാണാം. ചുരണ്ടിയാൽ ഇത് പോലെ തന്നെ മെഴുക് ഇളകി വരും. വെള്ളത്തിൽ കഴുകിയാൽ വെള്ളം ഒരു പാൽ കളറിലും ആകും.