More
ഇന്ത്യക്ക് കരുത്തായി അഗ്‌നി -4
ന്യൂഡല്‍ഹി: ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്‌നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. അത് അഞ്ചാം തവണയാണ് അഗ്‌നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ)ആണ് വികസിപ്പിച്ചത്.
ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-5ന്റെ പരീക്ഷണ വിജയത്തിന് ഒരാഴ്ച പിന്നിടവെയാണ് പ്രതിരോധ രംഗത്തെ അടുത്ത നേട്ടവും. 4000 കിലോമീറ്ററാണ് അഗ്‌നി-4ന്റെ ദൂരരപരിധി. ഒരാഴ്ച മുമ്പ് വിജയകരമായി പരീക്ഷിച്ച അഗ്‌നി-5ന്റെ ദൂരപരിധി 5000 കിലോമീറ്ററായിരുന്നു. അഗ്‌നി-4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണുള്ളത്.
ഒരു ടണ്‍ ഭാരമുള്ള ആണവ പോര്‍മുന ഘടിപ്പിക്കാന്‍ മിസൈലിനാകും. ഭാരക്കുറവാണ് മറ്റ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഗണത്തില്‍ അഗ്‌നി-4ന്റെ പ്രത്യേക സവിശേഷത. ഭൗമോപരിതലത്തിലേക്കുള്ള തിരിച്ചെത്തലടക്കം സമയങ്ങളില്‍ താപനില നിയന്ത്രിച്ചുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പ്രവര്‍ത്തനം സങ്കീര്‍ണമാണ്. അഞ്ചാം തലമുറ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് അഗ്‌നി-4ല്‍ ഉപയോഗിച്ചിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
