ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ വീഡിയോ പരമ്പരയിലെ നാലാമത്തെ ഭാഗവും പുറത്തുവിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിലര്‍ പച്ചക്കള്ളം പറയുകയാണ് എന്നാല്‍ ഇക്കാര്യം പറയുന്നതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് വില നല്‍കേണ്ടിവന്നാലും ജനങ്ങളോട് ഞാന്‍ സത്യം പറയുമെന്നും രാഹുല്‍ പറഞ്ഞു. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി സ്വന്തമാക്കാന്‍ അവരെ അനുവദിക്കുന്നതും ദേശവിരുദ്ധമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്മാറിയില്ലെന്ന തെളിയിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നരിക്കെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രംഗത്തെത്തിയത്.
The Chinese have occupied Indian land.
Hiding the truth and allowing them to take it is anti-national.
Bringing it to people’s attention is patriotic. pic.twitter.com/H37UZaFk1x
— Rahul Gandhi (@RahulGandhi) July 27, 2020