Video Stories
ഈ ഏമാന്‍മാരെ ഇനി നാം എന്തു വിളിക്കും

ശാരി പിവി
ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഏവിടേയാകണമെന്നതിനെ ചൊല്ലിയുള്ള പുകില് ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും ഭരണ ഭാഷ മലയാളമാകണമെന്ന കാര്യത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ കാസ്‌ട്രോ മുതല്‍ സര്‍വ മലയാളിക്കും ഒരേ മനസ്സാണ്. പക്ഷേ നുമ്മ പൊലീസ് ഏമാന്‍മാര്‍ ഇപ്പോ വിഷമ വൃത്തത്തിലാണ്. പ്രത്യേകിച്ചും ക്രൈംബ്രാഞ്ചുകാര്‍. തൊണ്ടിയും തെണ്ടിയും അ മുതല്‍ ക്ഷ വരെയുള്ള സര്‍വ ഡിക്ഷണറികളിലേയും തെറിയുമുള്‍പ്പെടെ ഏഴുതിച്ചേര്‍ക്കേണ്ട കേസ് ഡയറി മലയാളത്തില്‍ വേണ്ടെന്നാണത്രേ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്‌ള പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ജി.പി ഉത്തരവിട്ടിട്ടുള്ളതെന്നാണ് പാപ്പരാസികള്‍ പറയുന്നത്.
മറു നാട്ടുകാരെ പിടിച്ച് ഇന്തമാതിരി പോസ്റ്റിലിട്ടാല്‍ ഇതല്ല ഇതിലുമപ്പുറം നടന്നാലും തെറ്റ് പറയാനൊക്കില്ല. സംഗതി ഇവ്വിതം ഇണ്ടാസായി പുറത്തിറങ്ങിയതോടെ ശരിക്കും ‘ക്ഷ’ വരച്ചിരിക്കയാണിപ്പോള്‍ ക്രൈംബ്രാഞ്ച് പൊലീസിലെ ഉദ്യോഗസ്ഥരെന്നാണ് കേള്‍വി. മമമമമമ…… വിളിച്ചിരുന്ന മലയാളത്തിനു പകരം ആംഗലേയ ഭാഷയില്‍ കേസ് ഡയറി തയാറാക്കാനാണ് ഉത്തരവ്. ചക്ക കുഴയും പോലെ കുഴഞ്ഞ പൊലീസുകാര്‍ ഇപ്പോ ട്യൂഷനു പോയി ആംഗലേയ ഭാഷയ്ക്കു വഴങ്ങുകയാണെന്നു കേള്‍ക്കുന്നു. ആയ കാലത്ത് ഇംഗ്ലീഷ് പഠിക്കാത്തവനൊക്കെ ഇപ്പോ കോപ്പി എഴുത്ത് വരെ നടത്തുന്നുണ്ടെന്നാണ് കിംവദന്തി. അല്ലേലും കേരളത്തിലിപ്പോ മലയാളിയെ തപ്പി നടക്കേണ്ട ഗതിയാണല്ലോ.
ഏതു കാര്യത്തിലും മറുനാട്ടുകാരാണല്ലോ ഇവിടം മുഴുവന്‍. സഊദിയിലെ നിതാഖാത്തിനു തുല്യമായി പല മേഖലകളിലും മലയാളി വല്‍ക്കരണം നിര്‍ബന്ധമായി തുടങ്ങിയിരിക്കുകയാണ്. ഇവിടിപ്പം നോക്കു കൂലി വാങ്ങാന്‍ മാത്രമാണ് മലയാളിയെ കാര്യമായും കിട്ടുന്നത്. അതാവട്ടെ കേന്ദ്രത്തിലെ തേയില അണ്ണന്‍ പൂട്ടിക്കുകയും ചെയ്തു. പൊതിത്തേങ്ങ കണക്കെ എ.ടി.എമ്മില്‍ നിന്നും കിട്ടുന്ന 2000 രൂപയുടെ നോട്ട് നോക്കു കൂലിയായി കൊടുത്താല്‍ പോലും ഒരുത്തനും വേണ്ട. കാര്യങ്ങള്‍ ഇവ്വിതം മറുനാടന്‍മാര്‍ കൈയ്യടക്കിയെന്നതിനാലാണോ ആവോ, അതോ ചാനലുകളില്‍ ചില പെങ്കൊച്ചുങ്ങള്‍ മലയാളം ‘അരി(റ)യുന്നതിനാലാണോ’ ആവോ സംഗതി മലയാളത്തെ കൈവിട്ട് ആംഗലേയത്തെ പുല്‍കാനാണ് തീരുമാനമത്രേ!.
ഏറ്റുമുട്ടലും വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ വാര്‍ത്തകള്‍ അടിക്കടി ഇവിടേയും വരാന്‍ തുടങ്ങിയതിനാല്‍ ഏമാന്‍മാരുടെ ഭാഷയ്ക്ക് ഈയിടെ എരിവും പുളിയുമൊക്കെ വരാന്‍ തുടങ്ങിയതായി ആരോപണവുമുണ്ടായിരുന്നു. ഇനി ഇതൊക്കെ ആംഗലേയ വല്‍ക്കരിച്ച് പ്രതികളോട് ചോദിക്കുമോ ആവോ. സംഗതി സംസ്ഥാന പൊലീസ് മേധാവി അറിഞ്ഞില്ലെന്നും കേള്‍ക്കുന്നു. ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തില്‍ വകുപ്പു മേധാവികള്‍ വീഴ്ച വരുത്തരുതെന്ന് നേരത്തെ തന്നെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കാസ്‌ട്രോ പരിഷ്‌കരിക്കാന്‍ തുടങ്ങും മുമ്പേ എല്ലാ സായിപ്പ് മയമാക്കാനാണ് പരിപാടി.
ഇനിയിപ്പോ വെങ്കയ്യ നായിഡുവിന്റെ കോട്ടക്കല്‍ പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത പോലാകാതിരുന്നാല്‍ മതിയായിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നില്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇനി ഇതെല്ലാം ട്യൂഷനു പോയി ഇംഗ്ലീഷ് പഠിക്കുന്ന ഏമാന്‍മാര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേക്കു കേസ് ഡയറി മാറ്റുമ്പോഴേക്കും കേസിലെ വാദിയും പ്രതിയും അയാളുടെ അടുത്ത തലമുറയും എ.ടി.എമ്മിനു മുന്നില്‍ ക്യൂനിന്ന് പരലോകത്തെത്തിയിട്ടുണ്ടാവും. എന്തായാലും പരിഷ്‌കാരം വരുന്ന ഓരോ വഴികളേയ്.
…………………………………………………
തള്ളല്‍ വിദ്വാന്‍മാര്‍ പിടിക്കും പിടിക്കും കള്ളപ്പണക്കാരെ പിടിക്കുമെന്ന് വീമ്പിളക്കുകയും ഇവിടെ ചാണക സംഘികള്‍ ദേ പോണു കള്ളപ്പണം, അതും ഇതും കള്ളപ്പണം എന്നൊക്കെ ഗീര്‍വാണം തള്ളുമ്പോഴും പിടിയില്‍ വീഴുന്നതത്രയും താമരക്കു വളക്കൂറുള്ള മണ്ണില്‍ നിന്നുമാണ്. കള്ളപ്പണം അവിടെ നില്‍ക്കട്ടെ, കള്ളനോട്ടിന്റെ കാര്യത്തിലും ഗതി ഇതു തന്നെ. സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ അഭിനന്ദനങ്ങള്‍ വാരി വിതറിയ യുവ എഞ്ചിനീയര്‍ പഞ്ചാബില്‍ 42 ലക്ഷത്തിന്റെ കള്ളനോട്ടുമായാണ് കുടുങ്ങിയത്.
മറ്റൊരാള്‍ അകത്തായത് എത്ര വേണേലും ക്യൂനിന്നോളാമെന്നു പറഞ്ഞ തമിഴ്‌നാട്ടിലെ യുവമോര്‍ച്ചക്കാരനാണ്. 20 ലക്ഷവുമായാണ് ടിയാന്‍ അകത്തായത്. പിന്നെ ഉഡായിപ്പിന്റെ കാര്യത്തില്‍ ടിയാന്റെ സ്വന്തം നാട്ടുകാരാണ് ഒരു പടി മുന്നിലുള്ളത്. രാജ്യത്ത് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി മുങ്ങിയ കമ്പനികളുടെ എണ്ണം സര്‍ക്കാര്‍ തന്നെ പുറത്തു വിട്ടപ്പോള്‍ സംഘികളുടെ ഗുജറാത്ത് തന്നെയാണ് ഒന്നാമത്. യാതൊരു വിധ അടയാളങ്ങളും ഗവണ്‍മെന്റിന്റെ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ അപ്രത്യക്ഷമായ 78 കമ്പനികളാണ് രാജ്യത്താകമാനമുള്ളത്. ഇതില്‍ 17 എണ്ണം ഗുജറാത്തില്‍ നിന്നാണ്.
യാതൊരു രേഖകളും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായ കമ്പനികള്‍ തട്ടിച്ചത് 312 കോടി രൂപയാണ്. ഫണ്ട് നേടിയെടുത്ത ശേഷം രേഖകളും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കാതെയാണ് ഈ കമ്പനികള്‍ സ്ഥലം വിട്ടത്. ഇനിയിപ്പം കള്ളപ്പണം വെളുപ്പിച്ചവരുടെ കാര്യത്തിലും സ്ഥിതി തഥൈവ. ഗുജറാത്തി ബിസിനസുകാരന്‍ മഹേഷ് ഷാ കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാറിന്റെ പരിപാടിയില്‍ വെളിപ്പെടുത്തിയത് ഒന്നും രണ്ടും രൂപയല്ല, 13000 കോടി രൂപയാണ്. എന്നിട്ടാണ് ചില ചാണക സംഘികള്‍ ഇവിടെ കിടന്ന് സഹകരണ ബാങ്കില്‍ കള്ളപ്പണം, കള്ളപ്പണം എന്ന് നാഴികക്ക് നാല്‍പത് വട്ടം അലമുറയിടുന്നത്. ഇതിപ്പം പോയിപ്പോയി മുതലയെ പിടിക്കാന്‍ തടാകം വറ്റിച്ച പോലെയാണ് അവസ്ഥ. മുതലക്ക് ക
രയിലും ജീവിക്കാം എന്നാല്‍ ചെറുമീനുകള്‍ ചത്തു പൊങ്ങുന്നു. അല്ലേലും 30,000 രൂപയുടെ കൂണു തിന്നുന്നവര്‍ക്ക് 30 രൂപയുടെ പച്ചക്കറി വാങ്ങുന്നവര്‍ ലക്ഷുറി് എന്നു പറയുന്നതിലെ വൈരുദ്ധ്യം അത്രമാത്രം. അല്ലെങ്കിലും ഈ കള്ളപ്പണം ഡയലോഗില്‍ മാത്രമല്ലേ നവംബര്‍ 29 ന് നോട്ട് അസാധു വാക്കിയതിനെ കുറിച്ച് ഡോ. സുബ്ബറാമി റെഡ്ഢി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ നല്‍കിയ മുറുപടിയിലെ ചില വിവരങ്ങള്‍ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് അഞ്ഞൂറിന്റെ 17,165 ദശലക്ഷം നോട്ടുകളും, ആയിരത്തിന്റെ 6,858 ദശലക്ഷം നോട്ടുകളും ആയിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത് എന്നാണ് മന്ത്രി നല്‍കിയ മുറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് നോട്ട് അസാധു ആക്കിയ ദിവസം 500, 1000 രൂപ നോട്ടുകളില്‍ ആയി പ്രചാരത്തില്‍ ഉണ്ടായിരുന്നത് 15.44 ലക്ഷം കോടി രൂപ. അതായത് 8.58 ലക്ഷം കോടി രൂപ 500 രൂപ നോട്ടിലും, 6.86 ലക്ഷം കോടി രൂപ 1000 രൂപ നോട്ടിലുമായി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സാരം. ആര്‍.ബി.ഐയുടെ മുഖ്യ ഉപദേശകനായ അല്‍പന കില്ലിവാലാ നവംബര്‍ 28 ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത് നവംബര്‍ 10 നും 27 നും ഇടയ്ക്ക് ബാങ്കുകളിലേക്ക് എത്തപ്പെട്ട നിക്ഷേപം 8,44,982 കോടി ആണ്. അതായത് 8.45 ലക്ഷം കോടി.
ആര്‍.ബി.ഐ രേഖകള്‍ പ്രകാരം നവംബര്‍ എട്ടിന് ബാങ്കിന്റെ കൈവശം ഉള്ള കരുതല്‍ ധന അനുപാതം 4.06 ലക്ഷം കോടി ആണ്. സാധാരണ ഗതിയില്‍ ഉയര്‍ന്ന മൂല്യം ഉള്ള നോട്ടുകളിലാണ് ഈ പണം റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകളിലേക്ക് കൈമാറുക. ലളിതമായ ഭാഷയില്‍, രേഖകള്‍ പ്രകാരം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ 12.51 ലക്ഷം കോടി രൂപ ഇതിനകം തന്നെ റിസര്‍വ് ബാങ്കില്‍ എത്തി കഴിഞ്ഞുവെന്ന് സാരം. ഇനി എത്തേണ്ടത് മൂന്ന് ലക്ഷം കോടിയില്‍ താഴെ മാത്രം. പഴയ നോട്ടുകള്‍ മാറ്റാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി കിടപ്പുള്ളതിനാല്‍ അസാധുവാക്കിയ നോട്ടുകളില്‍ ചുരുങ്ങിയത് രണ്ടു ലക്ഷം കോടി എങ്കിലും ബാങ്കിലേക്ക് വരുമെന്നു കരുതാം.
അങ്ങനെ വന്നാല്‍ ഈ കൊട്ടി ഘോഷിക്കപെട്ട കള്ളപ്പണം എവിടെ എന്ന ചോദ്യം മാത്രം ബാക്കിയാകും. ഒന്നുകില്‍ കള്ളപ്പണം ഇല്ല എന്ന് കരുതേണ്ടി വരും. അല്ലെങ്കില്‍ ഗുജറാത്ത് വ്യവാസായിയെ പോലെ കള്ളപ്പണം ഒക്കെ രണ്ടും കല്‍പിച്ച് ബാങ്കില്‍ നിക്ഷേപിക്കപെട്ടതാകും. അപ്പോഴും സംശയം ബാക്കിയാവുന്നത് ചാണക സംഘികള്‍ പറഞ്ഞ ആ കള്ളപ്പണം ഏതായിരിക്കുമെന്നതിനെ ചൊല്ലിയാണ്.
ലാസ്റ്റ് ലീഫ്:
എ.ടി.എമ്മുകളില്‍ ക്യൂ വര്‍ധിക്കാന്‍ കാരണം ജനസംഖ്യ കൂടുതലുള്ളതിനാലാണെന്ന് ധനകാര്യമന്ത്രി. അപ്പോ ഇനി ചെയ്യാന്‍ എളുപ്പമുള്ളത് ജനസംഖ്യ കുറക്കുകയാണെന്നു സാരം.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല