Video Stories

കണ്ണന്താനത്തിന് ടൂറിസം ഐടി വകുപ്പ്

By chandrika

September 03, 2017

കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി വകുപ്പുകളുടെ സ്വതന്ത്ര ചുമതല ലഭിച്ചു.

മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. പിന്നാലെ വി. മുരളീധരന്റെയും എല്ലാത്തവണത്തെ പോലെയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരുകളും സജീവമായി പറഞ്ഞുകേട്ടു. എന്നാല്‍ അവസാനം സംഭവിച്ചതാകട്ടെ വിഭാഗീയതയിലും അഴിമതി വിവാദങ്ങളിലും മുങ്ങിക്കുളിഞ്ഞ സംസ്ഥാന ബിജെപി നേതൃത്വത്തിനുളള താക്കീതെന്നവണ്ണം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിക്കാതെ കണ്ണന്താനത്തിന് അവസരം നല്‍കി