Books

ചതുരംഗം പ്രകാശനത്തിന് ഒരുങ്ങുന്നു; ബാഹുബലി ത്രയത്തിലെ രണ്ടാം നോവല്‍

By Test User

July 30, 2020

ചെന്നൈ: ആനന്ദ് നീലകണ്ഠന്റെ ബാഹുബലി നോവല്‍ ത്രയത്തിലെ രണ്ടാം നോവല്‍ ‘ചതുരംഗ’ത്തിന്റെ അച്ചടി പൂര്‍ത്തിയായി. ബോളിവുഡ് നടി സൊണാലി ബെന്ദ്രേ ബേല്‍ ആണ് നോവല്‍ കവര്‍ പ്രകാശനം ചെയ്തത്. ആദ്യ നോവലായ ‘ദ റൈസ് ഓഫ് ശിവകാമി’യ്ക്കു ശേഷമാണ് ആനന്ദിന്റെ രണ്ടാം പുസ്‌കതമെത്തുന്നത്. ”പുരാതനഭാരതത്തിലെ ഒരു വിനോദമായിരുന്നു ചതുരംഗം. രണ്ട് സവിശേഷതകളാണ് ചതുരംഗത്തിനുള്ളത്. ഒന്ന് എതിരാളി എങ്ങനെയാണ് അടുത്ത നീക്കം നടത്തുന്നതെന്ന് മുന്‍കൂട്ടി ഊഹിച്ചെടുക്കാനുള്ള കഴിവാര്‍ജിക്കണം, രണ്ടാമത് കരുവിന്റെ പങ്കാണ്. ജീവിതവും ഭാഗ്യവും നിശ്ചയിക്കുന്നതില്‍ ചതുരംഗം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു മികച്ച ചതുരംഗക്കളിക്കരന്‍ അടുത്തതായി ഏത് കരുവാണ് നീക്കുക എന്ന് എങ്ങനെ മുന്‍കൂട്ടി അറിയും? ചതുരംഗം എന്ന് പേരിട്ടിരിക്കുന്നത് അത്രയും കഠിനമായൊരു ലോകത്തെ ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് കൊണ്ടാണ്”- നോവലിനെ കുറിച്ച് ആനന്ദ് പറഞ്ഞു.