Culture

ജെ.എന്‍.യു: ഇടതു സഖ്യത്തിന് മുന്നേറ്റം; എബിവിപി മൂന്നാമത്

By Web Desk

September 10, 2016

ദേശീയ ശ്രദ്ധയാകർഷിച്ച ജവഹർലാൽ നെഹ്‌റു സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ- ഐസ(AISA) സഖ്യത്തിന് മുന്നേറ്റം. ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇടതുസഖ്യം മുപാർട്ടികൾക്കും പിന്നിൽ എബിവിപി മൂന്നാം സ്ഥാനത്താണ്.

ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പ്രക്ഷോഭങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. എ.ബി.വി.പി, എൻഎസ്.യു, ഐസ- എസ്.എഫ്.ഐ മുന്നണി, ബിർസ- അംബേദ്കർ ഫുലേ സ്റ്റുഡന്റ്‌സ് (BAPSA) എന്നിവയാണ് മത്സരിക്കുന്നത്. കനയ്യകുമാറിന്റെ എ.ഐ.എസ്.എഫ് ഇത്തവണ മത്സരത്തിനില്ല.

ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ വോട്ടെണ്ണൽ പ്രക്രിയകൾ ഇപ്പോഴും തുടരുകയാണ്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ഇതുപ്രകാരം മിക്ക പോസ്റ്റുകളിലും എസ്.എഫ്.ഐ- ഐസ സഖ്യത്തിന് തന്നെയാണ് മുൻതൂക്കം.

ലീഡ് നില ഇതുവരെയുള്ള വോട്ടുകൾ പ്രകാരം