india

ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക ഗാന്ധി

By Test User

July 27, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ വസതി പുതുതായി അനുവദിച്ചിരിക്കുന്ന ബിജെപി എംപി അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് പ്രിയങ്ക ക്ഷണിച്ചിരിക്കുന്നത്.

1997 മുതല്‍ പ്രിയങ്ക ഗാന്ധി ഇവിടെയാണ് താമസിക്കുന്നത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ വസതി ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയണമെന്നാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് താമസം ഒഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. കത്തിലൂടെയും ഫോണിലൂടെയുമാണ് പ്രിയങ്ക ക്ഷണം നടത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.