crime

താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം

By webdesk14

May 09, 2023

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോധപൂര്‍വമായ നരഹത്യയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ നാസറിനെ ഹാജരാക്കുമെന്ന് എസ്പി അറിയിച്ചു. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍തന്നെ ഇവരെ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ബോട്ടിന്റെ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലുള്ള സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന ടീം വരുംദിവസങ്ങളില്‍ ബോട്ടില്‍ പരിശോധന നടത്തുമെന്നും എസ്പി പറഞ്ഞു.