Connect with us

kerala

നീതു വന്നില്ല; എംപിയും എംഎല്‍എയും മടങ്ങി; നീതു സിപിഎമ്മിന്റെ ‘കാപ്‌സ്യൂള്‍’ തന്ത്രമോ?

വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ ചേര്‍ന്നു.

Published

on

തൃശൂര്‍; ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നീതു ജോണ്‍സനെ കാണാതെ അനില്‍ അക്കരെ എംപിയും രമ്യഹരിദാസ് എംപിയും മടങ്ങി. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സണ്‍ എത്താത്തതിനെ തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്. നീതു ജോണ്‍സണ്‍ എന്ന കഥാപാത്രം സിപിഎമ്മിന്റെ സൈബര്‍ ക്യാപ്‌സൂള്‍ ആയിരുന്നോ എന്നാണ് നിലവിലെ സംശയം. വിഷയത്തില്‍ സജീവമായി എംഎല്‍എ ഇടപെട്ടതോടെ അനില്‍ അക്കരയ്‌ക്കെതിരെ നടത്തിയ കാപ്‌സ്യൂള്‍ സൈബര്‍ യുദ്ധം തന്ത്രത്തിനു തിരിച്ചടി നേരിടുകയായിരുന്നു.

വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ ചേര്‍ന്നു.

പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്‌ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി എഴുതി എന്നു പറയുന്ന കത്താണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്ഥലത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവിന്റെ പേരും ഈ കുട്ടിയുടെ പേരിലിട്ട പോസ്റ്റിലുണ്ട്.

ഇതു വ്യാപമായി സിപിഎം അനുകൂല ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാല്‍ ആ പേരിലൊരു കുട്ടി ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്‍സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്‍ 2 മണിക്കൂര്‍ റോഡരികില്‍ കാത്തിരിക്കുമെന്നു അനില്‍ പ്രഖ്യാപിച്ചത്.

കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

kerala

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോകുമ്പോള്‍ നെറ്റിയിലെ കുറി മായ്ച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി; വീഡിയോക്കെതിരെ വന്‍ പ്രതിഷേധം

മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

Published

on

ലോക്‌സഭാ മണ്ഡലം യു.ഡി.ഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. എല്‍.ഡി.എഫിന്റേത് വര്‍ഗീയ പ്രചാരണമാണെന്നാണ് ആക്ഷേപം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കൈയിലെ ചരടുകള്‍ പൊട്ടിച്ചു മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോയാണ് എല്‍.ഡി.എഫ് പുറത്തിറക്കിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തു. വീഡിയോക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ആകെ അപമാനിക്കുന്ന വീഡിയോയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്രയും വലിയൊരു വര്‍ഗീയ പാര്‍ട്ടിയെ കാസര്‍കോട്ടെ ജനങ്ങള്‍ കണ്ടിട്ടില്ല. തളങ്കരയെ പോലുള്ള ഒരു സ്ഥലം വര്‍ഗീയ വാദികളുടെ ഭൂമിയായി ചിത്രീകരിച്ച സി.പി.എമ്മിന് ന്യൂനപക്ഷങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വര്‍ഗീയ പ്രചാരണത്തില്‍ സി.പി.എം ബി.ജെ.പിയെ മറികടന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആരോപിച്ചു. കാസര്‍കോടിന്റെ പാരമ്പര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും ഏറ്റ മുറിവാണിത്. ഈ മുറിവ് ഏല്‍പ്പിച്ചത് സി.പി.എമ്മാണ്. ഈ മുറിവ് ഉണങ്ങാന്‍ ഏറെ കാലമെടുക്കുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. വീഡിയോക്കെതിരെ തളങ്കര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തിറങ്ങിയത് ദോഷം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. വീഡിയോ പുറത്തുവന്നത് സംബന്ധിച്ച് പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്.

Continue Reading

Trending