Culture
നോട്ട് മാറ്റം ഗുരുതര വിഷയമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ രീതി തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും നോട്ടുകള്‍ പ്രിന്റു ചെയ്യാന്‍ കഴിയാത്തതാണോ പ്രതിസന്ധിക്കു കാരണമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതുകൊണ്ടാണ് അവര്‍ കോടതികളെ സമീപിക്കുന്നത്. അതിനെ വിലക്കാനാവില്ല- ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.ആര് ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. നോട്ടു മാറ്റാനുള്ള പരിധി 4,000ത്തില്‍നിന്ന് 4500 ആയി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം പരിധി 2000 രൂപയാക്കി വെട്ടിക്കുറക്കുകയായിരുന്നു. കോടതിയില്‍ നല്കിയ ഉറപ്പിന് വിരുദ്ധമായി എന്തുകൊണ്ടാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് കോടതി ചോദിച്ചു.
”ചില നടപടികള്‍ ആവശ്യമാണ്. ജനങ്ങള്‍ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ടാണവര്‍ കോടതികളെ സമീപിക്കുന്നത്. അതില്‍നിന്ന് വിലക്കിയാല്‍ പ്രശ്നത്തിന്റെ തീവ്രത എങ്ങനെ മനസ്സിലാകും. ജനങ്ങള്‍ പല കോടതികളെയും സമീപിക്കുന്നതിന്റെ അര്‍ത്ഥം അവര്‍ അത്രയധികം പ്രശ്നം നേരിടുന്നുണ്ട് എന്നാണ്”- സുപ്രീംകോടതി പറഞ്ഞു. ”കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ ബാധിച്ചിരിക്കുന്നു. അവര്‍ ഭയത്തിലാണ്. ജനങ്ങള്‍ക്ക് കോടതികളെ സമീപിക്കാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് (കേന്ദ്ര സര്‍ക്കാറിന്) എതിരഭിപ്രായമുണ്ടോ”യെന്നും കോടതി ചോദിച്ചു. തര്‍ക്കമില്ലെന്നായിരുന്നു ഇതിന് എ.ജിയുടെ മറുപടി. എന്നാല്‍ ബാങ്കുകളുടെ മുന്നിലെ വരിക്ക് നീളം കുറഞ്ഞു വരുന്നുണ്ട്. ഉച്ചഭക്ഷണത്തിന് പുറത്തു പോകുമ്പോള്‍ ചീഫ് ജസ്റ്റിസിന് അക്കാര്യം നിരീക്ഷിക്കാമെന്നും അഡ്വ. കപില്‍ സിബലിന്റെ എതിര്‍പ്പ് തള്ളി എ.ജി പറഞ്ഞു. സിബലിനെതിരെയും എ.ജി വിമര്‍ശനം ഉന്നയിച്ചു.
”കോടതിയില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. ഞാന്‍ നിങ്ങളുടെ(സിബലിന്റെ) വാര്‍ത്താ സമ്മേളനം കണ്ടിരുന്നു. നിങ്ങള്‍ കോടതിയില്‍ ഹാജരാകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയല്ല. അഭിഭാഷകന് ആയാണ്. പരമോന്നത നീതിപീഠത്തെ രാഷ്ട്രീയ വേദിയാക്കി മാറ്റാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്”- മുകുള്‍ റോഹത്ഗി കുറ്റപ്പെടുത്തി.
എന്നാല്‍ എ.ജിയുടെ വാദത്തേ കോടതി ഖണ്ഡിച്ചു. ”ഒടുവില്‍ നിങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ പറഞ്ഞത് ജനങ്ങളുടെ പ്രയാസം അകറ്റാന്‍ നടപടി എടുക്കും എന്നാണ്. പിന്നെ എന്തുകൊണ്ടാണ് പരിധി 2000 രൂപയാക്കി കുറച്ചത്. എന്താണ് നങ്ങള്‍ നേരിടുന്ന പ്രയാസം”- കോടതി ചോദിച്ചു. പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബാങ്ക് ശാഖകളിലേക്ക് എത്തിക്കുന്നതും എ.ടി.എമ്മുകളുടെ പുനഃക്രമീകരണവുമാണ് പ്രതിസന്ധിയെന്നായിരുന്നു എ.ജിയുടെ മറുപടി. ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി കൃഷി ആവശ്യത്തിന് 50,000 രൂപ വരെയും വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെയും പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പെട്രോള്‍ പമ്പുകളില്‍നിന്ന് കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഒരാള്‍ക്ക് രണ്ടായിരം രൂപ വരെ പിന്‍വലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു.
എന്നാല്‍ എ.ജിയുടെ വാദം കപില്‍ സിബല്‍ നിഷേധിച്ചു. കറന്‍സി കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. 23 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്താല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. അതിനുള്ള ശേഷി രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്ക് ഇല്ല. 14,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നോട്ടുമാറ്റല്‍ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അറിയില്ല. ബാങ്കുകള്‍ ഉപഭോക്താക്കളുടെ പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. നിയമപരമായ പണം പിന്‍വലിക്കുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ നിക്ഷേപകനെ തടയാനാകും. പ്രതിസന്ധി നമ്മള് കണക്കുകൂട്ടുന്നതിനേക്കാള്‍ ഗുരുതരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലും നക്സല്‍ സ്വാധീന പ്രദേശങ്ങളിലും കഴിയുന്ന ജനങ്ങളുടെ പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 20 കിലോമീറ്റര്‍ വരെ കാല്‍നടയായി വേണം അവര്‍ക്ക് എ.ടി.എമ്മിലെത്താ നെന്നും സിബല്‍ വാദിച്ചു.
നോട്ടു മാറ്റല്‍ വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് പ്രത്യേക ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
Culture
30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന് 36’
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്കര് പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.
1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന് കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.
Film
രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ക്ലാസിക് മാസ് എന്റര്ടെയ്നര് വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്, രമ്യ കൃഷ്ണന്, സൗന്ദര്യ, രാധ രവി, മണിവണ്ണന്, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന് അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.
രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.
Film
മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി
‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

