ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന്‍ തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച എച്ച് 2എ റോക്കറ്റാണ് ഉപഗ്രഹം വഹിച്ച് ഭ്രമണപഥത്തിലേക്ക് കുതിക്കുക. പ്രതികൂല കാലാവസ്ഥ മൂലം രണ്ടു തവണ മാറ്റി വച്ച ദൗത്യമാണ് പുനരാരംഭിക്കുന്നത്.
നിരവധി പ്രത്യേകതകള്‍ ഉള്ള ചൊവ്വാ പര്യവേഷണ യാത്രയാണ് യു.എ.ഇയുടേത്. ഏതെങ്കിലും ഒരു അറബ് രാഷ്ട്രം നടത്തുന്ന ആദ്യത്തെ ചൊവ്വാ ദൗത്യമാണിത്. പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന അല്‍ അമല്‍ എന്നാണ് ഉപഗ്രഹത്തിന്റെ പേര്. യു.എ.ഇയുടെ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികമായ 2021 ഫെബ്രുവരിയില്‍ ഹോപ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും.