Culture

ബെഹ്‌റ പിണറായിക്കു വേണ്ടി എന്തു വിടുപണിയും ചെയ്യുന്ന ചെരിപ്പുനക്കി: കെ മുരളീധരന്‍

By web desk 1

May 07, 2019

കോഴിക്കോട്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയെന്റെ ചെരിപ്പു നക്കിയാണെന്നും അദ്ദേഹത്തിനു വേണ്ടി എന്തു തരത്തിലുള്ള വിടുപണിയും ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

പോസ്റ്റല്‍ വോട്ട് തട്ടിപ്പിനു കൂട്ടു നിന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയണമെന്നും അല്ലാത്ത പക്ഷം കോണ്‍ഗ്രസ് നിയമ നടപടി തേടുമെന്നും മുരളീധരന്‍ വ്യക്തമാക്കി.