ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളാണ് സംഗീതേതിഹാസം ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍രാജ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാന്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും അബ്ദുല്‍ ഖാലിഖ് എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. 2015ല്‍ സഫ്‌റൂണ്‍ നിസാര്‍ എന്ന മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
യുവാന്റെ മതംമാറ്റത്തിന് പിന്നില്‍ സഫ്‌റൂണ്‍ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ യുവാനെ ഒരിക്കലും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്നു പറയുകയാണ് ഇപ്പോള്‍ ഭാര്യ. തന്നെ കാണുന്നതിനും മൂന്നു വര്‍ഷം മുമ്പ് യുവാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്ന് സഫ്‌റൂണ്‍ വെളിപ്പെടുത്തി. ഒരു ഇന്‍സ്റ്റഗ്രാം സംവാദത്തിലാണ് ഇവര്‍ ഇതേക്കുറിച്ച് മനസ്സു തുറന്നത്.