Video Stories
വിശ്വാസികളുടെ അന്തസ്സും ആത്മാഭിമാനവും
മുസ്‌ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന്‍ തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് മേലെ നില്‍ക്കുന്നവര്‍’- ഖുര്‍ആന്‍. ഒരു മുതലാളിയുടെ മുമ്പില്‍ എന്തെങ്കിലും ഭൗതികമായ അംശം ലഭിക്കാന്‍ ചൂളി നിന്നാല്‍ അവന്റെ മതവിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നഷ്ടപ്പെട്ടു’- പ്രവാചകന്‍ താക്കീത് ചെയ്യുന്നു. എന്താണ് ഒരു വിശ്വാസിയുടെ പ്രൗഢി. സ്വത്തോ അധികാര പദവിയോ ആകര്‍ഷിക്കുന്ന വേഷ വിധാനമോ കൊട്ടാര സദൃശമായ വീടോ മറ്റു ഭൗതിക സൗകര്യങ്ങളോ ഒന്നുമല്ല. ഇവയെല്ലാം അഭികാമ്യം തന്നെ. മറിച്ച് അടിയുറച്ച ആദര്‍ശ ബോധവും അതില്‍ നിന്നു ഉല്‍ഭൂതമായ കര്‍മ്മവുമാണ്.
അറിവും സംസ്‌കാരവും വിശ്വാസിയുടെ മുഖമുദ്രയാണ്. മുസ്‌ലിംകള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതാപശാലികളായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ. അന്ന് ഭൗതിക പ്രൗഢിയില്‍ അവര്‍ ഏറ്റവും പിന്നണിയില്‍ നിലകൊള്ളുന്ന സമൂഹമായിരുന്നു. പക്ഷേ അവരുടെ ഈമാനിന്റെ ശക്തി ഇന്നത്തെ സമൂഹത്തിന്റേതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു. ഈ ഈമാന്‍ കൊണ്ടാണ് അവര്‍ ലോകത്തെ വിറപ്പിച്ചതും വന്‍ സാമ്രാജ്യങ്ങളെ കീഴ്‌പെടുത്തിയതും.
ബൈത്തുല്‍മുഖദ്ദസ് അധീനപ്പെടുത്തുമ്പോള്‍ റോമക്കാര്‍ ഖലീഫ നേരിട്ടു വന്ന് അതിന്റെ താക്കോല്‍ ഏറ്റുവാങ്ങണമെന്ന് ശഠിച്ചു. ഉമര്‍ (റ) മദീനയില്‍ നിന്ന് പരിചാരകന്‍ മൈസറിനോടൊപ്പം ഒരു ഒട്ടകപ്പുറത്ത് യാത്രയായി. അവര്‍ രണ്ടു പേരും ഊഴം വെച്ചാണ് ഒട്ടകത്തെ ഉപയോഗിച്ചത്. അതായത് കുറേനേരം ഉമര്‍ ഒട്ടകപ്പുറത്ത്. പിന്നെ താഴെ ഇറങ്ങി മൈസറയെ കയറ്റി ഖലീഫ പിറകില്‍ നടക്കും. രാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച മുസ്‌ലിം മഹാരാജാവിന്റെ ആഗമനം കാണാന്‍ ജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
‘അമീറുല്‍ മുഅ്മിനീന്‍, ഇതാ നാം സ്ഥലത്ത് എത്തിക്കഴിഞ്ഞു. ഞാന്‍ ഇറങ്ങട്ടെ- മൈസറ’ ഇത് നിന്റെ ഊഴമോ അതോ എന്റേതോ’ – ഖലീഫ. ‘എന്റേത്’- മൈസറ. ‘എങ്കില്‍ ഇറങ്ങേണ്ടതില്ല’- ഖലീഫ. ഈ മഹാരാജ്യത്തില്‍ മുസ്‌ലിംകളുടെ ഖലീഫ ഒരു സാധാരണ അറബിയുടെ വേഷത്തില്‍, സന്ദര്‍ഭം ആവശ്യപ്പെടുന്ന യാതൊരു ബാഹ്യ പ്രൗഢിയുമില്ലാതെ പ്രത്യക്ഷപ്പെടുന്നതില്‍ സേനാ നായകനായ അബൂ ഉബൈദക്ക് മനഃപ്രയാസം. ഇത് മനസ്സിലാക്കിയ ഉമര്‍ പറയുകയാണ്. ‘ഇസ്‌ലാം കൊണ്ട് അല്ലാഹു ഇസ്സത്ത് നല്‍കിയ ഒരു സമൂഹമാണ് നാം. മറ്റെന്തിലെങ്കിലും നാം ഇസ്സത്ത് തേടിയാല്‍ അവന്‍ നമ്മെ നിന്ദ്യതയിലേക്ക് തള്ളിയിടും’ അതെ, മരുഭൂമിയില്‍ ആട് മേച്ചും കലഹിച്ചും മദ്യപിച്ചും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഇത്രയും വലിയ പ്രതാപത്തിലേക്കുയര്‍ത്തിയ ശക്തി ഈമാന്‍ തന്നെ.
ഒരു മൃഗത്തെ പോലെ തിന്നും കുടിച്ചും ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു നിസ്സാര മനുഷ്യനായി കഴിഞ്ഞിരുന്ന ബിലാല്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പിന്നെ എന്തായി അവസ്ഥ. ഖലീഫ ഉമര്‍ അദ്ദേഹത്തിന്റെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ കരയുമായിരുന്നു. അബൂബക്കര്‍ അദ്ദേഹത്തെ ‘സയ്യിദുനാ’ എന്നാണ് വിളിച്ചിരുന്നത്. ഒരു അടിമക്ക് ഈ ഇസ്സത്ത് എവിടുന്ന് ലഭിച്ചു.
ഏത് ശക്തനും പ്രതാപവാനുമായ രാജാവിന്റെ മുമ്പിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള ധീരതയും ആഭിജാത്യവും ഈമാന്‍ വിശ്വാസിക്ക് പ്രദാനം ചെയ്യുന്നു. മുസ്‌ലിം സൈന്യം പേര്‍ഷ്യയിലേക്ക് കടന്നപ്പോള്‍ അവിടത്തെ ഭരണാധികാരി റുസ്തം സേനാ നായകനായ സഅദിനോട് സംഭാഷണത്തിനായി ഒരു പ്രതിനിധിയെ അയക്കാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം ഭക്തനും ആദര്‍ശ ധീരനും യുക്തിമാനുമായ രിബ്ഇയ്യിനെയാണ് തെരഞ്ഞെടുത്തത്.
സാധാരണ വേഷത്തില്‍ കൈയ്യില്‍ ശീല ചുറ്റിയ ഒരു കുന്തവും കുത്തിപ്പിടിച്ച് കുതിരപ്പുറത്ത് റുസ്തം. വിരിച്ച പരവതാനിയിലൂടെ അദ്ദേഹം പ്രവേശിക്കുന്നു. റുസ്തം സ്വര്‍ണ കിരീടമണിഞ്ഞ് പരിവാര സമേതം ഇരിക്കുകയാണ്. കുതിരയെ പുറത്ത് കെട്ടണം- റുസ്തമിന്റെ സൈന്യം താക്കീത് ചെയ്യുന്നു. ഒട്ടും കൂസാതെയുള്ള രിബ്ഇയ്യിന്റെ മറുപടി: ‘നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്. കടക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ തിരിച്ചുപോകാം’. കണ്ടമാത്രയില്‍ തന്നെ റുസ്തം പരിഹാസ പൂര്‍വം പൊട്ടിച്ചിരിച്ചു. ‘ഈ പൊട്ടിയ കുന്തവുമേന്തിക്കൊണ്ടാണോ നിങ്ങള്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്? ഇതിന് രിബ്ഇയ്യിന്റെ മറുപടി: ‘സൃഷ്ടി പൂജയില്‍ നിന്ന് ദൈവ പൂജയിലേക്ക്, മതങ്ങളുടെ അതിക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് ജനങ്ങളെ ആനയിക്കാനാണ് ദൈവം ഞങ്ങളെ നിയോഗിച്ചത്’. ഈ മറുപടി കേട്ട് റുസ്തം ഞെട്ടി. രിബ്ഇയ്യിനെ അപമാനിക്കാന്‍ കുറച്ച് മണ്ണ് ഒരു ചട്ടിയില്‍ നിറച്ച് അദ്ദേഹത്തിന്റെ തലയില്‍ വെച്ചുകൊടുക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ടു. റുസ്തം ഭരിക്കുന്ന രാജ്യം കീഴടക്കാന്‍ പോകുന്നതിന്റെ ശുഭ സൂചനയായി രിബ്ഇയ്യ് അതിനെ ദര്‍ശിച്ചു. ആയുധ ശക്തികൊണ്ടല്ല മുസ്‌ലിംകള്‍ വന്‍ ശക്തികളെ ഭയപ്പെടുത്തിയത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തികൊണ്ട്.
ലാളിത്യം അവര്‍ മുഖമുദ്രയായി സ്വീകരിച്ചു. ഭരണാധികാരികള്‍ അതിന് മാതൃകകളായി. കിസ്‌റാ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ മന്ത്രി ഹുര്‍മുസാനെ മുസ്‌ലിംകളുടെ ഖലീഫയായ ഉമറുമായി സംസാരിക്കാന്‍ മദീനയിലേക്കയക്കുന്നു. എവിടെ രാജകൊട്ടാരം? മന്ത്രി അന്വേഷിച്ചു. ഉമര്‍ കൊട്ടാരമില്ലാത്ത രാജാവ്. ചെറിയൊരു വീട്ടിലാണ് താമസം. അവിടെ അന്വേഷിച്ചപ്പോള്‍ പുറത്താണ്. പള്ളിയിലുമില്ല. ജനം തെരുവിലിറങ്ങി ആടയാഭരണങ്ങളണിഞ്ഞു പ്രൗഢിയില്‍ നടന്നുനീങ്ങുന്ന ഹുര്‍മുസാനെയും പരിവാരത്തേയും കൗതുകത്തോടെ നോക്കുന്നു. ഉമര്‍ പട്ടണത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നു. അതെ, ഉമര്‍ നീതിപൂര്‍വ്വം ഭരണം നടത്തി. അപ്പോള്‍ നിര്‍ഭയനായി ഉറങ്ങാന്‍ കഴിഞ്ഞു. ഹുര്‍മുസാന്‍ വന്ന വിവരം അറിയിച്ചു ഉമറിനെ അനുയായികള്‍ വിളിച്ചുണര്‍ത്തി.
മുസ്‌ലിം വിശ്വാസികളില്‍ ചിലര്‍ ഇന്ന് മറ്റുള്ളവരുടെ മതിപ്പും അംഗീകാരവും ആര്‍ജിക്കാന്‍ സ്വന്തം സംസ്‌കാരത്തിന് വിരുദ്ധമായ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു. ഇസ്‌ലാം കൊണ്ട് അഭിമാനിക്കാത്ത അവര്‍ താന്‍ ഒരു മുസ്‌ലിമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതില്‍ ലജ്ജിക്കുന്നവരാണ്. എന്നാല്‍ ഇവിടെ പൂര്‍വകാല മുസ്‌ലിംകളുടെ മാതൃക പിന്‍പറ്റി സ്വന്തം സംസ്‌കാരത്തെ മുറുകെ പിടിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഥ പ്രസിദ്ധ എഴുത്തുകാരനായ മുഹമ്മദ് നാബല്‍സി ‘നിഭാഉല്ലാഹി ലില്‍ മുഅ്മിനീന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നതിങ്ങനെ: ഒരു വനിതാ ബ്രിട്ടീഷ് മന്ത്രി അറബ് നാട് സന്ദര്‍ശിക്കാനെത്തി. ഇവിടുത്തെ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഹസ്തദാനം ചെയ്തു അവരെ സ്വീകരിച്ചു. ഒരാള്‍ മാത്രം കൈകൊടുക്കാതെ മാറിനിന്നു. ഈ നടപടി ഇവിടുത്തെ മന്ത്രിയെ പ്രകോപിപ്പിച്ചു. അതിഥിക്ക് ഏര്‍പ്പെടുത്തിയ വിരുന്നില്‍നിന്ന് അയാളെ ഒഴിവാക്കി. വിരുന്നിനിടക്ക് ബ്രിട്ടീഷ് മന്ത്രി ചോദിച്ചു’ ‘ഇന്നലെ എനിക്ക് ഹസ്തദാനം ചെയ്യാത്ത ആ ഉദ്യോഗസ്ഥന്‍ എവിടെ?’ അവര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. ‘താങ്കള്‍ എന്തുകൊണ്ട് എനിക്ക് കൈ തരാതെ മാറിനിന്നു?’ – ഈ ചോദ്യത്തിന് ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ: ‘ഞാന്‍ മുസ്‌ലിം വിശ്വാസിയാണ്. എന്റെ മതം ഒരു അന്യസ്ത്രീയുടെ കൈ പിടിക്കുന്നത് അനുവദിക്കുന്നില്ല’. ഈ മറുപടി ബ്രിട്ടീഷ് വനിതാ മന്ത്രിയെ അത്ഭുതപ്പെടുത്തി. അവര്‍ ഇങ്ങനെ പ്രതികരിച്ചു. ‘നിങ്ങള്‍ എല്ലാവരും ഇദ്ദേഹത്തെ പോലെയാണെങ്കില്‍ ഞങ്ങളെല്ലാം നിങ്ങളുടെ ഭരണത്തില്‍ കീഴിലാകും’.
ഇസ്‌ലാം പേടി എന്നൊരു പ്രതിഭാസം ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു. ഐ.എസും അവരുടെ ചിന്താരീതി സ്വീകരിച്ചവരും ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ്. മുസ്‌ലിംകളുടെ ഒളിപ്പോരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും ജീവനും സ്വത്തും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെയുമായിരുന്നില്ല ലോകം ഭയപ്പെട്ടിരുന്നത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തിയെയായിരുന്നു. അവരുടെ ആദര്‍ശവും മതവും സംസ്‌കാരവും ജനങ്ങളെ കീഴ്‌പ്പെടുത്തുന്നതിനെയായിരുന്നു. ഇന്നത്തെ ഈ നടപടികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ കടുത്ത വെറുപ്പ് മാത്രമേ സൃഷ്ടിക്കുകയുള്ളൂ.
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരും ഈ നാട് പടുത്തുയര്‍ത്തുന്നതില്‍ മറ്റുള്ളവരെപ്പോലെ നിര്‍ണായക പങ്കു വഹിച്ചവരുമാണ്. അവരുടെ കൂടി സമരം കൊണ്ട് നേടിയതാണ് ഈ നാടിന്റെ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടന അവരുടെ മതപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ അവരുടെ മനസ്സില്‍ ഒരുതരം ഭീതി സൃഷ്ടിക്കാനുള്ള പ്രവണതകള്‍ അടുത്ത കാലത്തായി നാമ്പെടുത്തിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യക്തി നിയമങ്ങളില്‍ കൈവെക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ ഏറ്റുമുട്ടലുകളുടേയും സംഘര്‍ഷത്തിന്റെയും മാര്‍ഗത്തിലൂടെയല്ല, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗമുപയോഗിച്ചും ഇതര ജനവിഭാഗങ്ങളെ കൂട്ടുപിടിച്ചും ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇസ്സത്തുള്ള ഒരു സമുദായം എന്ന നിലക്ക് ഭീരുത്വവും കീഴടങ്ങലും പ്രീണന നയം സ്വീകരിക്കലും മുസ്‌ലിംകള്‍ക്കനുയോജ്യമല്ല.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF9 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories21 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

