kerala

ശ്രീനാഥ് ഭാസിയുടെ വിലക്ക് നീക്കി ; നടപടി രണ്ടു മാസങ്ങള്‍ക്ക് ശേഷം

By Test User

November 27, 2022

ഓണ്‍ലൈന്‍ അവതാരികയെ അപമാനിച്ച് സംഭവവുമായി ബന്ധപ്പെട്ട നടന്‍ ശ്രീനാഥ് ബാസിക്കെതിരെ ഏര്‍പ്പെടുത്തി വിലക്ക് പിന്‍വലിച്ചു .നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത് .രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് നടനെതിരായ നടപടി സംഘടന നീക്കിയത്.

ശ്രീനാഥ് ഭാസി നായകനായ എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതായിരുന്നു അവതാരക പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് അവതാരക പരാതി പിന്‍വലിക്കുകയും അതോടെ ഹൈക്കോടതി കേടാക്കുകയും ചെയ്തു എങ്കിലും വിലക്ക് തുടരുകയായിരുന്നു.