പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി പിതാവ് കെ.കെ സിങ്. പട്‌നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയക്കും മറ്റു അഞ്ചു പേര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ കേസ് ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആത്മഹത്യ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.