kerala

ആര്‍.എസ്.എസ് മേധാവിയുടെ പ്രസംഗം വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്: വിഡി സതീശന്‍

By Test User

October 07, 2022

വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ തയാറാക്കിയിരിക്കുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള ആര്‍.എസ്.എസ് മേധാവിയുടെ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആര്‍.എസ്.എസ് തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.