kerala

കൊവിഡ് അതിതീവ്ര വ്യാപനം; തിരുവനന്തപുരം സി കാറ്റഗറിയില്‍, 8 ജില്ലകള്‍ ബി കാറ്റഗറിയില്‍

By Test User

January 24, 2022

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  ജില്ലയെ കൊവിഡ് ‘സി’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടുകൂടി സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, വയനാട്, ഇടുക്കി എന്നി 8 ജില്ലകളെ ബി കാറ്റഗറിയിലും കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നി മൂന്ന് ജില്ലകളെ എ കാറ്റഗറിയിലും ഉള്‍പ്പെടുത്തി. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്ത് പൊതു പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഓണ്‍ലൈനായി മാത്രമേ മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കു. ജിമ്മുകള്‍, തിയേറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടച്ചിടണം. 10, 11, 12 ക്ലാസുകള്‍ക്ക് ഓഫ് ലൈനായി ക്ലാസ് നടത്തുമ്പോള്‍ കൂടുതല്‍ കരുതല്‍ ഉണ്ടാവണം. ബിരുദ ബിരുദാനന്തര ക്ലാസുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഓഫ് ലൈന്‍ അനുവദിക്കുക.