kerala

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ ഞായറാഴ്ച റമസാന്‍ വ്രതാരംഭം

By Test User

April 02, 2022

കോഴിക്കോട്: പരപ്പനങ്ങാടി മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ഞായറാഴ്ച റമസാന്‍  വ്രതാരംഭം. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.