മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന് ജാമ്യം. പ്രായവും രോഗാവസ്ഥയും കണക്കിലെടുത്താണ് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്ന് ഉള്‍പ്പടെയുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.
വിദ്വേഷ പ്രസംഗങ്ങള്‍ ഇനിയും നടത്തരുതെന്ന് കോടതി ജോര്‍ജിന് താക്കീത് നല്‍കി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമൃം റദ്ദാക്കും. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിലാണ് ജാമ്യം അനുവദിച്ചത്. വെണ്ണല കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
കഴിഞ്ഞ ദിവസമാണ് അനന്തപുരി മതവിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ദിവസത്തേക്ക് മാറ്റിയത്. തുടര്‍ന്ന് പി സി ജോര്‍ജ് പൂജപ്പുര ജില്ലാ ജയിലിലായിരുന്നു.
Be the first to write a comment.