main stories

റഷ്യയില്‍ സ്‌കൂളില്‍ വെടിവെപ്പ്; വിദ്യാര്‍ഥികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു

By Test User

September 26, 2022

റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ റഷ്യയിലെ ഇഷെസ്‌ക് എന്ന നഗരത്തിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കുട്ടികളും സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുമാണ് കൊല്ലപ്പെട്ടത്. 7 കുട്ടികളും 6 മുതിര്‍ന്നവരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

21 പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ 14 പേര്‍ കുട്ടികളാണെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി നിറയൊഴിച്ച അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. രണ്ട് പിസ്റ്റലുമായാണ് അക്രമി സ്‌കൂളിനകത്ത്  പ്രവേശിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് റഷ്യന്‍ അന്വേഷണ ഏജന്‍സി അറിയിച്ചു.