kerala

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനു നേരെ ബോംബെറിഞ്ഞു

By Test User

April 07, 2022

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. പുതുവല്‍ പുരയിടത്തിലെ ക്ലീറ്റസിന് നേരെയാണ് ബോംബെറുണ്ടായത്. കാലിന് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴരയോടെ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ ലഹരിമാഫിയാ സംഘമാണെന്ന് പോലീസ് പറഞ്ഞു.