kerala

ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

By Test User

May 11, 2022

തൃശൂരില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വാഗമണ്ണിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസ്സില്‍. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല.