india

യു.പി തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ 60.17 ശതമാനം പോളിങ്

By Test User

February 10, 2022

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 60.17 ശതമാനം പോളിങ് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 623 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടിയത്.

ന്യൂനപക്ഷങ്ങള്‍ക്കും ജാട്ട് കര്‍ഷകര്‍ക്കും സ്വാധീനമുള്ള ഇടങ്ങളില്‍  ഭേദപ്പെട്ട പോളിംങാണ് നടന്നത്. പലയിടങ്ങളിലും ഉച്ചക്ക് ഒരു മണിക്ക് മുന്‍പ് തന്നെ 40 ശതമാനത്തിന് മുകളിലെത്തിയിരുന്നു പോളിംഗ്.  ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.  7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.