kerala

മുസ്‌ലിംലീഗ്: കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി രൂപീകരണം നാദാപുരത്തെ മരുതോങ്കരയില്‍ വെച്ച് നടന്നു

By webdesk11

January 01, 2023

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മുസ്ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി രൂപീകരണം നാദാപുരത്തെ മരുതോങ്കരയില്‍ വെച്ച് നടന്നു. അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  എല്ലാ വാര്‍ഡ്/ ശാഖകളിലും സമവായത്തിലൂടെയാണ് പഞ്ചായത്തില്‍ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായത്. പഞ്ചായത്തിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകന്‍ സി.കെ നാസര്‍, മണ്ഡലം നിരീക്ഷകന്‍ പി അമ്മദ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ്സ മാസ്റ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാമ്പയിന്‍ പൂര്‍ത്തീകരിച്ചത്.