kerala

വഴി തർക്കത്തിന്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

By Test User

August 25, 2021

കോഴിക്കോട്:തിരുവാമ്പാടിയില്‍ വഴി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ചാലില്‍ തൊടിയില്‍ മോഹന്‍ദാസ് ആണ് മരിച്ചത്. അക്രമിച്ച പ്രതിയും അയല്‍വാസിയുമായ രജീഷ് ഒളിവിലാണ്.

വഴി തര്‍ക്കത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഇതിനു മുന്‍പും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്ന് ഉച്ചയോടെ നടന്ന സംഭവത്തില്‍ സംഘര്‍ഷത്തിനിടെ രജിഷ് കയ്യില്‍ കിട്ടിയ ടൈല്‍ ഉപയോഗിച്ച് മോഹന്‍ദാസിന്റെ തലക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.