gulf

അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ നീക്കിയില്ല

By Test User

February 22, 2022

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന അറിയിപ്പ് എയര്‍ഇന്ത്യ തിരുത്തി. ഇന്ത്യയില്‍ നിന്നും രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ആര്‍ടിപിസിആര്‍ വേണ്ടെന്ന അറിയിപ്പ് നല്‍കിയിരുന്നത്.

ഫെബ്രുവരി 18നാണ് ഇതുസംബന്ധിച്ച അറിയിപ്പ് എയര്‍ഇന്ത്യ നല്‍കിയത്.എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് ഫെബ്രുവരി 21ന് നല്‍കിയ അറിയിപ്പില്‍ ആര്‍ടിപിസിആര്‍ വേണമെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കുന്നു.

അതേസമയം ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ ആവശ്യമില്ല.