kerala

ഷാര്‍ജയിലെ കടലില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു

By Test User

May 04, 2022

മലയാളി യുവാവ് ഷാര്‍ജയിലെ കടലില്‍ മുങ്ങിമരിച്ചു. ഹംരിയലാണ് സംഭവം. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് മരണപ്പെട്ടത്. 24 വയസായിരുന്നു. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എമില്‍.

ഇന്ന് പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹംരിയ കടലിലെത്തിയതായിരുന്നു എമില്‍. കടലില്‍ കുളിക്കാനിറങ്ങിയ പിന്നാലെയാണ് എമിലിനെ കാണാതായത്. അധികൃതരുടെ സഹായത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.പരേതനായ അബൂബക്കറിന്റെ മകനാണ് എമില്‍. മാതാവ് : ശഫീജ, സഹോദരങ്ങള്‍ : ഹെല്‍മിന്‍, ഹിബ