gulf

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരണപ്പെട്ടു

By Test User

February 09, 2022

ദമ്മാം: കൊല്ലം സ്വദേശി ഹൃദയാഘാദത്താൽ ദമ്മാമിൽ മരണപ്പെട്ടു. കൊല്ലം ജില്ലയിലെ ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ ഷുഹൈബ് കബീർ (36)ആണ്‌ മരണപ്പെട്ടത്.രണ്ട്‌ ദിവസം മുൻപ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയ ഷുഹൈബ്‌ കബീർ പുതിയ തൊഴിൽ മേഘലയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ മരണം തട്ടിയെടുക്കുന്നത്‌.അൽ കോബാറിലെ സ്വകാര്യ കമ്പനിയിൽ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുന്നേയാണ്‌ എക്സിറ്റിൽ നാട്ടിലേക്ക്‌ പോയത്‌. പുതിയ വിസയുമായി നാട്ടിലേക്ക്‌ പോയ ഷുഹൈബ്‌ ഫെബ്രുവരി 7 നാണു തിരിച്ചെത്തിയത്.ഷാമിലാ ബീവിയാണ്‌ ഭാര്യ. അൽഫിയ ഫാത്തിമ (7), ആദിൽ (3) എന്നിവർ മക്കളാണ്‌. ഷാമില ഇപ്പോൾ 4 മാസം ഗർഭിണിയുമാണ്‌.ദമ്മാം സൗദി ജർമ്മൻ ഹോസ്പിറ്റലിൽ ഉള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ്‌ തീരുമാനം. നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം നിർവ്വഹിക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി കെ മൻസൂർ എടക്കാട് ,സലിം കണ്ണൂർ ,അലി മാങ്ങാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.