india

കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

By Test User

September 30, 2022

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നഗരത്തിന് പടിഞ്ഞാറുള്ള  ദഷ് ഇബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു.

സര്‍വകലാശാലാ പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ഇതിന് മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.